“സൈക്കോ” ഒരു ത്രില്ലര്‍ അനുഭവം

വരുൺ എം കെ
GIC NEWS

സത്യത്തിൽ ആരാണ് സൈക്കോ ?

ഒരു മിഷ്കിൻ ചിത്രം, ഒരു മിഷ്കിൻ ചിത്രത്തെ പോലെ എന്നൊക്കെ നമ്മൾ സാധാരണ പറയാറുണ്ട്.ഒരു സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് അത്. .അഞ്ചാതെ, ചിത്തിരംപേശീ തുടങ്ങിയ അദ്ദേഹത്തിൻറെ കഴിഞ്ഞകാല സിനിമകൾ ഈ പ്രയോഗം ശരിയാണെന്ന് സമ്മതിക്കുന്നതാണ്.

അങ്ങനെ ചിന്തിക്കുമ്പോൾ, സൈക്കോ ഒരു മോശമല്ലാത്ത മിഷ്കിൻ ചിത്രം തന്നെ ആണ്.അരുൺ മൊഴി മാണിക്യമാണ് ഈ സിനിമ തമിഴിൽ നിർമ്മിച്ചിരിക്കുന്നത്.

സൈക്കോ സിനിമ എന്നാൽ എന്താണ്, ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത്. നാട്ടിൽ ഒരു കൊലപാതകപരമ്പര ഉണ്ടാകുന്നു, അതിന്റെ പിറകെ കുറ്റാന്വേഷണകർ . സംശയത്തിലുടെ പല മുഖങ്ങളും കടന്ന് പോകുന്നു. സിനിമയുടെ തൊട്ടുമുൻപ് മാത്രം, ക്രൂരമായ ആ കൊലയാളിയെ മറനീക്കി പുറത്തു കൊണ്ടുവരുന്നു.
ഇതാണ് നിങ്ങളുടെ സൈക്കോ മൂവി സങ്കൽപമെങ്കിൽ, ഈ സിനിമ നിങ്ങൾക്ക്, ഉള്ളത് ആകാൻ തരമില്ല. കാരണം, കൊലയാളിയെ മറച്ചുവെച്ച് twist കളുടെ ഒരു പരമ്പര സൃഷ്ടിച്ച നെഞ്ചിടിപ്പ് കൂട്ടിയല്ല ഈ സിനിമ ചെയ്യുന്നത്. പിന്നെ എന്താണ്, അല്ലെങ്കിൽ എന്തിന് ഈ ചിത്രം കാണാണം എന്ത് ആണ് എന്ന് ചോദ്യമെങ്കിൽ .

അതിനുള്ള ഉത്തരം തന്നെയാണ് സിനിമയുടെ അവസാനം വരെ പറയുന്നത്.

തുടക്കത്തിൽ തന്നെ വില്ലനെ അതിമനോഹരമായി അവതരിപ്പിച്ച ആണ്, ഈ മിഷ്കിൻ ചിത്രം ആരംഭിച്ചിരിക്കുന്നത്.

ധാരാളം വയലൻസ് രംഗങ്ങൾ ഉള്ള ഈ സിനിമ, അത്തരം കാഴ്ചകൾ അലോസരമുണ്ടാക്കുന്നവർ ഈ സിനിമ ഒഴിവാക്കുന്നതാണ് നല്ലത്.
അഭിനേതാക്കളുടെ പ്രകടനത്തിന് ക്രമത്തിൽ പറയുകയാണെങ്കിൽ, വില്ലന്റെ അഭിനയമാണ് ആദ്യം പറയേണ്ടത്. രാജ്കുമാർ പിച്ച മാണി ആണ് സിനിമയിൽ സൈക്കോ കില്ലർ ആയീ വേഷമിടുന്നത്.ഡയലോഗുകളുടെ ഭാരമില്ലാത, ആക്രോശങ്ങൾ ഇല്ലാതെ കഥാപാത്രത്തെ വ്യക്തമായ അടയാളപ്പെടുത്താൻ രാജ്കുമാറിന് സാധിച്ചു.

നിത്യ മേനോൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശരീരം തളർന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന കമല എന്ന പോലീസുകാരി. തനിക്ക് നേരിട്ട അപകടത്തിലും വിധിയിലും ഉള്ള അമർഷം ഓരോ സീനിലും കമല പ്രകടിപ്പിക്കുന്നു. കുറച്ച് അതിഭാവുകത്വം ഒഴിച്ചാൽ കഥാപാത്രത്തെ നീതി പൂർവ്വം അവതരിപ്പിക്കാൻ നിത്യ മേനോന് കഴിഞ്ഞു
ഈ സൈക്കോ സിനിമയിൽ നായകനായി എത്തുന്നത് ഉദയനിധി സ്റ്റാലിനാണ് ആണ്. കാഴ്ചയില്ലാത്ത ഒരു മ്യൂസിഷ്യൻ. കഥയിൽ ഈ കഥാപാത്രത്തിന് അത്ര വ്യക്തത കിട്ടുന്നില്ല.ഗൗതമിന്റെ തീരുമാനങ്ങൾക്കും സഞ്ചാരങ്ങൾക്കും തീരെ ബലം ഇല്ലാത്തത് പ്പോലെ.അതുകൊണ്ട് തന്നെയാവാം സ്ററാലിൻ നിന്നും, മികച്ച പ്രകടനം അല്ല നമുക്ക് കാണാൻ കഴിയുന്നത്. അതിഥി റാവു ആണ് സ്റ്റാലിന്റെ നായിക.

ഒരു ത്രില്ലർ സിനിമ ആണെങ്കിലും സൈക്കോ, പതിഞ്ഞ താളത്തിൽ ആണ് തുടങ്ങുന്നത്. വേഗത്തിൽ പറഞ്ഞു തീർക്കാൻ ഒന്നും ഇല്ലാത്തതും, അല്ലെങ്കിൽ വേഗത്തിൽ പറയേണ്ടത് അല്ല ഈ കഥ എന്ന തീരുമാനത്തിലും ആവാം, സംവിധാകാൻ ഇങ്ങനെ സിനിമിയെ ട്രീറ്റ് ചെയ്തത്.അതിഥി റാവു ചെയ്ത ഡാകിനി എന്ന റേഡിയോ ജോക്കിയെ വില്ലൻ കടത്തിക്കൊണ്ടു പോകുന്നതോടെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒരേ ബിന്ദുവിൽ എത്തുന്നു. കഥയും കൂടുതൽ വേഗത്തിലാകുന്നു.

തുടർന്ന് ഉള്ള എഴ് ദിവസങ്ങൾ, ഗൗതമിനും കമലക്കും നിർണ്ണയാകം ആകുന്നു. പിന്നീടുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്.

യുവതികൾ ആണ് കില്ലറുടെ പ്രധാന ഇരകൾ. വില്ലൻ ഇവരെ വിദഗ്ധമായി ആയി കടത്തിക്കൊണ്ടു പോകുന്നു. തലയറുത്ത് അവരെ കൊല്ലുന്നു. ഉടൽ മാത്രം പിന്നീട് ഉപേക്ഷിക്കുന്നു, ഇതാണ് വില്ലന്റെ മോഡസ് ഓഫ് ഒപ്പറാണ്ടി. പോലീസിന് പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിക്കുന്നില്ല . ഈ സമയത്താണ് വില്ലൻ ഡാകിനിയെ കടത്തിക്കൊണ്ടു പോകുന്നത്.അവിടെ സിനിമയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഗൗതം വളരെ വർഷങ്ങളായി ഡാകിനിയെ പ്രണയിക്കുകയാണ് ആണ്. പലതവണ ഗൗതമം പ്രണയാഭ്യർത്ഥന നടത്തുന്നു വെ ങ്കിലും ഡാകിനി അതെല്ലാം നിരസിക്കുകയാണ്.അന്ന്, ആദ്യമായി ആണ് ഡാകിനി,ഗൗതമിനോട് തന്റെ പ്രണയഠ വെളിപ്പെടുത്താൻ തുടങ്ങുന്നത്.ഇളയരാജയുടെ ഒരു മനോഹര ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്,ഈ മുഹൂർത്തം സംവിധായകൻ സിനിമയിൽ ഒരുക്കുന്നത്. തൻവീർ മനോഹരമായാണ് ഈ സീനിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രണയവും ഭയവും നിസ്സഹായതയു എല്ലാം, അതിന്റെ തീവ്രതയോടെ ഫ്രെയിമിൽ ഒതുക്കാൻ ഛായഗ്രഹണത്തിന് കഴിഞ്ഞു. വില്ലൻ, ഗൗതമിനെ കൊല്ലാൻ ശ്രമിക്കുന്ന രംഗം, ക്യാമറയും എഡിറ്റിങ്ങും നിശബ്ദതയും, എങ്ങനെ ഉപയോഗിക്കണം എന്ന് സംവിധാകാൻ മനോഹരമായി പറഞ്ഞു തരുന്നു. അരുൺകുമാറിന്റെ എഡിറ്റിംഗിന് സിനിമയുടെ വൈകാരികത ചോർന്നു പോകാതെ സിനിമിയെ കൊണ്ട് പോകാൻ കഴിയുന്നുണ്ട്. ഇളയരാജയുടെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ,
അഭിനയ മുഹൂർത്തങ്ങളും, കഥയുടെ മുഖ്യ സാരഥി എന്ന രീതിയിൽ നോക്കിയാലും, വില്ലൻ തന്നെയാണ് സൈക്കോ സിനിമിയിലെ പ്രധാന കഥാപാത്രം. ഇരകളോട് വില്ലൻ തന്റെ ക്രൂരത തുടുരുമ്പോഴും, അതിനുളള ന്യായീകരണം പ്രക്ഷകരോട് സംവേദിക്കാനുള്ള സ്വാതന്ത്ര്യം, സംവിധായകനായ മിഷ്കിൻ നൽകുന്നുണ്ട്. നായകൻ വില്ലൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ ശ്രമിക്കുന്ന ഇന്ത്യൻ സിനിമക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൽ ആണ് സൈക്കോ .ഇതിൻറെ ബോധപൂർവ്വമായ ഒരു തെളിവാണ് സുന്ദരനായ ചോക്ലേറ്റ് ബോയ് യെ സെക്കോ കില്ലറിന്റെ വേഷത്തിനായി തെരഞ്ഞെടുത്തുത്.

ഇത് കൂടാതെ ഒരു ത്രില്ലർ സിനിമയെ, കവിതയുടെ ഒഴുക്കിൽ പറയാമെന്ന് തെളിയിച്ച സംവിധായകന്റെ, ധൈര്യത്തിനും ക്രാഫ്റ്റ്നും, ഒരു കയ്യടി കൊടുക്കാതെ തരമില്ല.
എല്ലാ സെക്കോ സിനിമകളുടെയും പ്രധാന വില്ലൻ ലോജിക്കുകൾ ആണ്.ഇവിടെയും ചില ലോജിക് പ്രശ്നങ്ങൾ തലപൊക്കുന്നുണ്ട്.
ഡാകിനിക്ക് മാത്രം കില്ലർ അനുവദിക്കുന്ന ചില ഇളവുകൾ. ഇരകളെ തെരെഞ്ഞെടുക്കുന്ന രീതികൾ തുടങ്ങിയവ പ്രേക്ഷകരുടെ യുക്തിക്ക് വഴങ്ങുന്നത് അല്ല.

ഡാകിനി, ഗൗതം പ്രണയം, സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിൽ എത്തിയോ എന്ന് സംശയമാണ്.
കില്ലറുടെ ബാക്ക് സ്റ്റോറി ഒരു പുതുമയുള്ള പശ്ചാത്തലത്തിൽ അവതരിപ്പിച്ചത്, സിനിമയുടെ മികവ് ആണെങ്കിലും, കില്ലറുടെ മോട്ടീവുമായി അതിനെ യുക്തിപൂർവ്വം ബന്ധിപ്പിക്കാൻ മിഷ്ക്കിന് സാധിക്കുന്നില്ല.

കണ്ണു കാണാൻ കഴിയാതെ ഗൗതത്തിന്റെ കാർ ഡ്രൈവിംഗ് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു ഫാൻറസി ആയിപ്പോയി. ഇങ്ങനെ ഉത്തരം കിട്ടാത്ത പല സ്ഥലങ്ങളും, മിഷ്ക്ൻ മാജിക് എന്ന് പറഞ്ഞ് സമാധാനിക്കാം എങ്കിലും, ചിലയിടങ്ങളിൽ ഇത് അതിരുവിടുന്ന ഉണ്ട്. സൈക്കോ സിനിമയുടെ ക്ലൈമാക്സ്, പലർക്കും യോജിക്കാൻ കഴിയുന്നില്ല, ആ കഥയ്ക്ക് അനുയോജ്യമായ ഒരു അവസാനം തന്നെയാണ് സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നത്, കഥയിലുടനീളം ഒന്നുകൂടി ശാന്തമായി സഞ്ചരിച്ചാൽ നമുക്ക് ബോധ്യമാകും. ക്രൈം ത്രില്ലർ സിനിമകളിൽ,സൈക്കോ പാത്തിന്റെ രക്തത്തിൽ കുതിർന്ന കൈകളുടെ ക്ലോസപ്പിൽ സിനിമ അവസാനിക്കുമ്പോൾ, ഇവിടെ പ്രതിനായകന്റെ ശാന്തമായ തെളിഞ്ഞ കണ്ണുകളുടെ വൈഡ് ഷോട്ട് ആണ് സിനിമയുടെ അവസാനത്തിന് ആയി സംവിധാകാൻ കരുതിവെച്ചിരുന്നുത്. ഇതാണ് മറ്റ് സൈക്കോ കളിൽ നിന്നും മിഷ്കി്ന്റെ സൈക്കോ യെ മികച്ചതും വ്യത്യസ്തനാകുന്നുതും.

Leave a Reply

Your email address will not be published. Required fields are marked *