നന്ദിതാ ദാസിന്‍റെ ഹ്രസ്വചിത്രം; ‘അവളെ ശ്രദ്ധിക്കൂ’

വി എന്‍ പ്രദീപ്‌

‘ഗാർഹിക പീഡനങ്ങളുടെ വാര്‍ത്തകള്‍  നന്ദിതാ ദാസിനെ ഇത്  സിനിമയാക്കാൻ പ്രേരിപ്പിക്കുകയും , സഹായത്തിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകൾ ഉൾപ്പെടുത്തുകയും ചെയ്തു.’

‘Listen to Her’, a short film by Nandita Das, exhorts women to break the silence on domestic violence.

                                 ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ബോളിവുഡ് സിനിമാ പ്രവത്തക നന്ദിതാ ദാസ് , ലോക്ക് ഡൗൺ കാലത്തെ ചിന്തയിൽ നിന്നും  ഒരു ഷോട്ട് ഫിലിമുമായി എത്തിയിരിക്കുകയാണ്. ഏഴ് മിനിറ്റ് നീളമുള്ള ഹ്രസ്വചിത്രം ഗാർഹിക പീഢനത്തെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ലിസൺ ടു ഹെർ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗാർഹിക പീഢനത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.

നന്ദിത ദാസ് തന്നെയാണ് ഷോട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും നന്ദിത തന്നെയാണ്. തൻ്റെ വീട്ടിനുള്ളിൽ വെച്ചു തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും നന്ദിത പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നന്ദിത വീഡിയോ പുറത്ത് വിട്ടത്. യുനെസ്കോയുടെ പിൻബലത്തോടെയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന് പറയുന്നതിലെ ഐറണി ഈ ഹ്രസ്വചിത്രത്തിലൂടെ പറയുവാനായി ശ്രമിക്കുന്നുണ്ടെന്ന് നന്ദിത ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള വനിതകൾക്ക് അത് കൃത്യമായി മനസിലാകുമെന്നും നന്ദിത പറയുന്നു.

കേൾക്കാൻ ആരെങ്കിലും ഉണ്ടെന്ന് അറിയുമ്പോൾ മാത്രമാണ് സംസാരിക്കാൻ തോന്നുകയുള്ളൂ എന്ന് ചിത്രം പറയുന്നു. ഈ വീഡിയോ നമ്മളെ കുറെ കാര്യങ്ങൾ മനസിലാക്കി തരുമെന്നും നമ്മുടെ ചുറ്റും ഇങ്ങനെയുള്ള സംഗതികൾ നടക്കുന്നുണ്ടെന്ന് തിരിച്ചറിയുമെന്നും നന്ദിത വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു. പലയാവർത്തി വിളിക്കുന്ന ഭർത്താവിൻ്റെ വിളികളോട് മറുപടി നൽകുകയും മകൻ ന്നായി ഭക്ഷണം കഴിച്ചോ എന്ന് തിരക്കുകയും ചെയ്യുന്ന അതിനിടെ ഓഫീസിലെ ജോലിത്തിരക്കുകളിലും മുഴുകുന്ന നന്ദിത ദാസിനെ വീഡിയോയിൽ കാണാം.

എ ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സാഗര്‍ ദേശായ് സംഗീതവും. നന്ദിതയും മകന്‍ വിഹാന്‍ ദാസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *