ഫിലിം അപ് ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം: പ്രതിഷേധം അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Sad day for cinema

അപ്പീൽ നൽകേണ്ടവർ കോടതിയ സമീപിക്കേണ്ടി വരും

Film Certification Appellate Tribunal abolished, Vishal Bhardwaj, Richa Chadha, Hansal Mehta criticise move

                                  ന്യൂഡൽഹി • സിനിമ സർട്ടി ഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ ഉയർന്ന സംവിധാ നമായ ഫിലിം സർട്ടിഫിക്കേ ഷൻ അപ്ലറ്റ് ട്രൈബ്യൂണൽ (എഫ്കാറ്റ് ഇല്ലാതാക്കി കേന്ദ നിയമ വകുപ്പ് ഉത്തരവിറക്കി. സെൻട്രൽ ബോർഡ് ഓഫ് ഫി ലിം സർട്ടിഫിക്കേഷന്റെ (സി ബിഎഫ്സി) തീരുമാനത്തിൽ തൃപ്തരല്ലാത്തവർ ഇനി ഹൈക്കോടതികളെ നേരിട്ടു
സമീപിക്കേണ്ടി വരും.
സിബിഎഫ്സിയുടെ നടപ ടികളിലെ പരാതി പരിഹരിക്കാ നും അപ്പീലുകൾ കേൾക്കാനും 1983 ലാണു ഡൽഹി കേന്ദ്രമാ യി ട്രൈബ്യൂണൽ സ്ഥാപിച്ച് ത്. അധ്യക്ഷനും 4 അംഗങ്ങളും
ഉൾപ്പെടുന്നതായിരുന്നു ടൈബണൽ. സെൻസർ ബോർഡ് തടഞ്ഞതും അനാവ ശ്യ സെൻസറിങ് ഏർപ്പെടു ത്തിയതുമായ പല സിനിമകളു ടെയും രക്ഷക്കെത്തിയതു എഫ്കാറ്റായിരുന്നു.
സിനിമകളുടെ സെൻസറിങ് കടുപ്പിക്കാനുള്ള കേന്ദ്ര തീരുമാ നത്തിന്റെ ഭാഗമായാണ് നീക്കമെന്നാരോപിച്ച് സിനിമ പ്രവർ ത്തകർ രംഗത്തെത്തിയിട്ടുണ്ട്.
സെൻസറിങ് തന്നെ നിർത്തണം: അടൂർ
                        ഫിലിം സർട്ടിഫിക്കേഷൻ കേന്ദ ടബണൽ നിർത്തലാക്കി യതു ശരിയായ നടപടി അല്ലെന്നും അതിനോടുയോ ജിക്കാനാവില്ലെന്നും സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ.
നടപടി ചലച്ചിത്ര രംഗത്തു പ്രതിസന്ധി ഉണ്ടാക്കും. സെൻസർ ബോർഡ് ഏകപക്ഷീയ തീരുമാനം എടുക്കുമ്പോഴും മറ്റു തർക്കങ്ങൾ
ഉണ്ടാകുമ്പോഴും ഇത്തരമൊരു സംവിധാനം ആവശ്യമാണ്. അതല്ലെങ്കിൽ ഇതോടൊപ്പം സെൻസറിങ് കൂടി നിർത്തലാക്കണം. ജനാധിപത്യ ഭരണ സംവിധാനത്തിൽ സെൻസറിങ് ഭരണഘടനാ വിരുദ്ധമാണ്. അതു നിലനിർ വത്തിക്കൊണ്ട് അപ്പീൽ പോകാനുള്ള അവസരമാണ് ഇപ്പോൾ എടുത്തു കളഞ്ഞി രിക്കുന്നത്. ഇത് അന്യായമാണെന്നും അടൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *